അ​ഴി​മ​തി ആ​രോ​പണം : ഉത്തര്‍ പ്രദേശില്‍ വ​ഖ​ഫ് ബോ​ര്‍​ഡു​ക​ള്‍ പിരിച്ച്‌ വിട്ടു

320

ല​ക്നോ : അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​ പ​ശ്ചാ​ത്ത​ല​ത്തിൽ ഷി​യ, സു​ന്നി വ​ഖ​ഫ് ബോ​ർ​ഡു​ക​ൾ പി​രി​ച്ചു​വി​ടാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാഥ് നിർദ്ദേശിച്ചു. ഇ​തു സം​ബ​ന്ധി​ച്ച് വ​ഖ​ഫ് വ​കു​പ്പ് മ​ന്ത്രി മു​ഹ്സി​ൻ റാ​സ​യ്ക്കു മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെയ്തു. വ​ഖ​ഫ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലും ചി​ല ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യെന്നും, ഷി​യ, സു​ന്നി വ​ഖ​ഫ് ബോ​ർ​ഡു​ക​ൾ​ക്കും ആ​സ്തി​ക​ൾ​ക്കു​മെ​തി​രേ നി​ര​വ​ധി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നിരുന്നെന്നും മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു കൈ​മാ​റി​യ റിപ്പോർട്ടിൽ പറയുന്നു. അതിനാൽ നി​യ​മ​വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​യി​ലേ​ക്കു ക​ടക്കുമെന്ന് വ​ഖ​ഫ് വ​കുപ്പ് തീരുമാനിച്ചു. ഷി​യ വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വാ​സിം റി​സ്വി, സ​മാ​ജ്വാ​ദി പാ​ർ​ട്ടി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ അ​സം ഖാ​ൻ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ പ​ദ​വി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത് ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

NO COMMENTS