ഗോരഖ്പൂര്‍• ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 30 കുഞ്ഞുങ്ങള്‍ മരിച്ചു. ഖോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയിലാണ് സംഭവം. ഓക്സിജന്‍ വിതരണം നിലച്ചതാണ് കാരണമെന്ന് പോലീസ് പറഞ്ഞു. വലിയ തുക കുടിശിക വരുത്തിയതിനാല്‍ ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്ബനി ഓക്സിജന്‍ കൊടുക്കാതിരുന്നതാണ് ദുരന്തകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് കുട്ടികള്‍ മരിച്ചത്.മസ്തിഷ്കവീക്കത്തിന് ചികിത്സയിലിരുന്ന കുട്ടികളാണ് മരിച്ചവയില്‍ അധികവും. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണിത്.