ഗോരഖ്പൂരില്‍ കുട്ടികള്‍ക്ക് ഓക്സിജന്‍ എത്തിച്ച ഡോ.കഫീല്‍ അഹമ്മദിനെ സസ്പെന്‍ഡ്ചെയ്തു

303

ഗോരഖ്പുര്‍: ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് (ബിആര്‍ഡി) ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.കഫീല്‍ അഹമ്മദിനെ സസ്പെന്‍ഡ്ചെയ്തു. സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്‍ അഹമ്മദിനെ സസപെന്‍ഡ് ചെയ്തിരിക്കുന്നത്. ചികില്‍സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെയാണ് സര്‍ക്കാരിന്റെ അനുമതിയോടെ ആശുപത്രി അധികൃതര്‍ നടപടി എടുത്തത്. ആശുപത്രിയില്‍ ഓക്സിജന്‍ എത്തിച്ചയാളാണ് ഡോക്ടര്‍ കഫീല്‍ അഹമ്മദ് ഖാന്‍. ശിശുരോഗ വിഭാഗം തലവനായ ഡോ. കഫീല്‍ അഹമ്മദ് ഖാന്‍ സ്വന്തം പണംമുടക്കിയാണ് ആശുപത്രിയില്‍ ഓക്സിജന്‍ കൊണ്ടുവന്നത്. മസ്തിഷ്കജ്വരത്തിനു ചികില്‍സയിലായിരുന്ന 71 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ ഒരാഴ്ചയ്ക്കിടെ മരിച്ചത്. കഫീല്‍ മുഹമ്മദിന്റെ പ്രവൃത്തിക്ക് വലിയ കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതിന് പിന്നാലെയാണ് കഫീലിനെ സസ്പെന്‍ഡ്ചെയ്തിരിക്കുന്നത്.

NO COMMENTS