ലഖ്നൗ : ഉത്തര്‍ പ്രദേശ് നിക്ഷേപക ഉച്ചകോടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളും സാധ്യതകളും പ്രദര്‍ശിപ്പിക്കുക എന്നതാണ് ഉച്ചകോടി മുഖ്യ ലക്ഷ്യം. സംസ്ഥാനങ്ങളുടെ തലവന്മാര്‍, മന്ത്രിമാര്‍, കോര്‍പ്പറേറ്റ് ലോകത്തിലെ മുതിര്‍ന്ന നേതാക്കള്‍, മുതിര്‍ന്ന നയതന്ത്രജ്ഞര്‍, അന്തര്‍ദേശീയ സ്ഥാപനങ്ങള്‍, അക്കാദമിക് തലവന്മാര്‍ എന്നിവരെയെല്ലാം നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുക്കും.