ഉത്തര്‍പ്രദേശില്‍ ഇറച്ചിവില്‍പനക്കാര്‍ ഇന്ന് മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും

172

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ ഇറച്ചിവില്‍പനക്കാര്‍ ഇന്ന് മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും. കശാപ്പുശാലകള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് സമരം. സമരത്തില്‍ മല്‍സ്യവില്‍പനക്കാരും പങ്കുചേരും. ഷാംലി ജില്ലയിലെ മധാവിയില്‍ പശുവിനെ കൊന്നു മാംസം വില്‍ക്കാന്‍ ശ്രമിച്ച മൂന്നുപേരെകൂടി പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ വീട്ടില്‍ നിന്ന് 26 കിലോ പശുവിറച്ചി കണ്ടെടുത്തതായി പോലീസ്പറഞ്ഞു. മറ്റൊരു വീട്ടില്‍ കശാപ്പിനായി എത്തിച്ച ഏഴ് എരുമകളെയും പിടിച്ചെടുത്തു. യുപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിനു പിന്നാലെയാണ് അനധികൃത കശാപ്പുശാലകള്‍ക്കെതിരെ നടപടി ശക്തമാക്കിയത്.

NO COMMENTS

LEAVE A REPLY