ലക്നൗ: സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ സുരക്ഷ ഉദ്യോഗസ്ഥരെ നീക്കി കടുത്ത നടപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്‍ മുഖ്യമന്ത്രിമാരായ അഖിലേഷ് യാദവ്, മുലായം സിങ് യാദവ്, മായാവതി, ഡിംപിള്‍ യാദവ്, രാം ഗോപാല്‍ യാദവ്, ശിവപാല്‍ യാദവ്, അസംഖാന്‍ തുടങ്ങിയവരുടെ സുരക്ഷയാണ് യോഗി സര്‍ക്കാര്‍ കുറച്ചത്. പക്ഷേ അതേ സമയം ബിജെപി നേതാക്കന്‍മാരുടെ സുരക്ഷ കുറച്ചുകൂടി ശക്തമാക്കി. മുതിര്‍ന്ന ബിജെപി നേതാവ് കത്ത്യാറിന് ഇസഡ് കാറ്റഗറി സുരക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 151 വിഐപികള്‍ക്ക് നല്‍കുന്ന സെക്യൂരിറ്റിയില്‍ 105 പേരുടെ സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്.46 പേരുടെ സുരക്ഷ വെട്ടിക്കുറച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം. ശനിയാഴ്ച രാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.