ഉത്തര്‍പ്രദേശിലെ ബിജെപി തരംഗത്തില്‍ നിലംതൊടാതെ ഇടതുപക്ഷം

250

വാരാണസി: ഉത്തര്‍പ്രദേശിലെ ബിജെപി തരംഗത്തില്‍ നിലംതൊടാതെ ഇടതുപക്ഷം. 140 സീറ്റില്‍ സിപിഎമ്മും സിപിഐയും മത്സരിച്ചെങ്കിലും ഒരിടത്തുപോലും ഇടതുപാര്‍ട്ടികള്‍ക്ക് വിജയിക്കാനായില്ല. രണ്ടു പതിറ്റാണ്ടിനിടെ ഒരംഗത്തെപ്പോലും യുപി നിയമസഭയില്‍ എത്തിക്കാന്‍ ആകാതിരുന്നതിനാല്‍ ഇത്തവണ ജാഗ്രതയോടെയായിരുന്നു ഇടതുപാര്‍ട്ടികളുടെ പ്രവര്‍ത്തനം. ബിജെപിയുടെ ആധിപത്യത്തിനു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി 140 സീറ്റില്‍ മത്സരിച്ചത്. സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം സഖ്യമായതും ബിഎസ്പി സഖ്യത്തിനു തയ്യാറാവാതിരുന്നതുമാണ് ഒറ്റക്കു മത്സരിക്കാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചിരുന്നത്. 1974 ല്‍ 18 സീറ്റുണ്ടായിരുന്ന ഇടതുപക്ഷം (സിപിഎം 2, സിപിഐ 16 )1996 ല്‍ നാല് സീറ്റിലേക്കു ചുരുങ്ങി.
അതിനുശേഷം ഒരു തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ ഇടതിനു കഴിഞ്ഞിരുന്നില്ല. ഇവിടെ 2010 ല്‍ സിപിഎമ്മിന് 6180 പാര്‍ട്ടി അംഗങ്ങളുണ്ടായിരുന്നുവെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അത് 5508 ആയി കുറയുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY