ശുചിത്വ- മാലിന്യ സംസ്‌ക്കരണ മാതൃകകള്‍ – വീഡിയോ ഡോക്യുമെന്റേഷന്‍ മത്സരത്തിലേക്ക് 22 വരെ എന്‍ട്രികള്‍ നല്‍കാം

110

പാലക്കാട് : ശുചിത്വ- മാലിന്യ സംസ്‌ക്കരണ മേഖലയിലെ മികച്ച മാതൃകകള്‍ വീഡിയോ ഡോക്യുമെന്റ് ചെയ്യുന്നതിന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മത്സരം നടത്തുന്നു. ഫൈന്‍ ആര്‍ട്സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍, ചാനല്‍ റിപ്പോര്‍ട്ടമാര്‍, പ്രസ്തുത രംഗത്തെ മറ്റ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കുന്നവര്‍ ഓഗസ്റ്റ് 22നകം ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ വീഡിയോകള്‍ എത്തിക്കണം.

വിവരണത്തോട് കൂടി പരമാവധി അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള സ്വന്തമായി നിര്‍മിച്ച പുതിയ വീഡിയോകളാണ് മത്സരത്തിന് അയക്കേണ്ടത്. ഗ്രാമപഞ്ചായത്തുകളോ നഗരസഭകളോ ചെയ്യുന്ന പ്രവൃത്തികള്‍ ഡോക്യുമെന്റ് ചെയ്യാം. മികച്ച ഡോക്യുമെന്ററികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഫോണ്‍: 0491-2505710.

NO COMMENTS