കാസറഗോഡ് : ജില്ലാ കളക്ടറുടെ താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് മഞ്ചേശ്വരം താലൂക്കില്‍ ഓഗസ്റ്റ് ഒന്നിനും കാസര്‍കോട് താലൂക്കില്‍ ഓഗസ്റ്റ് 14നും നടത്തും. മഞ്ചേശ്വരം താലൂക്ക് അദാലത്തിലേക്ക് ഈ മാസം 29ന് രാത്രി 12 വരെയും കാസര്‍കോട് താലൂക്ക് അദാലത്തിലേക്ക് ഓഗസ്റ്റ് പത്തിന് രാത്രി 12 വരെയും പരാതികള്‍ നല്‍കാം.
കുടിവെള്ളം, വൈദ്യുതി, പെന്‍ഷന്‍, തദ്ദേശ സ്വയംഭരണ-ആരോഗ്യ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍, പൊതുപ്രശ്നങ്ങള്‍ എന്നിവ അദാലത്തില്‍ ഉന്നയിക്കാം. സിഎംഡിആര്‍എഫ് ചികിത്സാ സഹായം, ലൈഫ് മിഷന്‍ പദ്ധതി , റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍ആര്‍എം കേസുകള്‍ സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, പട്ടയത്തിനുള്ള അപേക്ഷ എന്നിവ അദാലത്തിലേക്ക് പരിഗണിക്കുന്നതല്ല.
www.edistrict.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും അക്ഷയ സെന്ററുകള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം. കൂടാതെ ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണമുണ്ട്.