അങ്കാറ : ലോകത്തിലെ ഭീകര രാഷ്ട്രങ്ങളിലൊന്നാണ് ഇസ്രായേലെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയുടെ പശ്ചാത്തലത്തിലാണ് ഉര്‍ദുഗാന്റെ പ്രസ്താവന. തുര്‍ക്കി ട്രംപിന്റെ പ്രസ്താവനയ്ക്ക് യാതൊരു സാധുതയും കല്‍പ്പിക്കുന്നില്ല. പലസ്തീനികള്‍ ആ നാട്ടിലെ താമസക്കാരാണ്. എന്നാല്‍, ഇസ്രായേല്‍ കുടിയേറ്റക്കാരും. ഇത്തരത്തില്‍ പലസ്തീനില്‍ കുടിയേറി അക്രമം കാണിക്കുന്ന ഇസ്രായേല്‍ ഭീകര രാഷ്ട്രമാണ്. ഉര്‍ദുഗാന്‍ പറഞ്ഞു.
ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ സിവാസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍.