ശ്രീനഗര്‍ : കശ്മീരിലെ ഉറിയില്‍ വീണ്ടും പാക് പ്രകോപനം. പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തു. നിയന്ത്രണ രേഖയ്ക്ക് സമീപം 20 തവണയാണ് വെടിവെപ്പുണ്ടായത്. ഉറിയില്‍ ആക്രമണത്തിനെത്തിയ ഭീകരര്‍ക്ക് തദ്ദേശീയരുടെ പിന്തുണയെന്നും റിപ്പോര്‍ട്ടുണ്ട്.സംഭവത്തില്‍ റോ ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ സഹമന്ത്രി വ്യക്തമാക്കി.