ഉറിയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; 10 ഭീകരരെ സൈന്യം വധിച്ചു

234

ശ്രീനഗര്‍: ഉറിയില്‍ വീണ്ടും ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 10 ഭീകരരെ സൈന്യം വധിച്ചു. ഉറിയിലെ ലച്ചിപ്പൂര മേഖലയിലാണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനു മുമ്ബായി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക്ക് സൈന്യം വെടിയുതിര്‍ത്തിരുന്നു. 20 തവണയോളം വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പൊലീസ് ചെക്പോസ്റ്റിനുനേരെ രാവിലെ ഭീകരരുടെ വെടിവയ്പുണ്ടായിരുന്നു.അതിനിടെ, കരസേനയുടെ ബ്രിഗേഡ് ആസ്ഥാനത്ത് ആക്രമണം നടത്തിയ പാക്ക് ഭീകരര്‍ക്ക് തദ്ദേശീയരുടെ പിന്തുണ ലഭിച്ചതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ‘റോ’ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്?)യുടെ റിപ്പോര്‍ട്ട്.ആക്രമണത്തിനു മുന്‍പായി ഭീകരര്‍ രണ്ടു മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ചു. അതിനുശേഷമാണ് ബ്രിഗേഡ് ആസ്ഥാനത്തെത്തി ആക്രമണം നടത്തിയതെന്നും റോയും ബിഎസ്‌എഫും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിയും കശ്മീരിലെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവ് ശേഖരിക്കുകയാണ് എന്‍ഐഎയുടെ പ്രധാന ലക്ഷ്യം.

NO COMMENTS

LEAVE A REPLY