ന്യൂഡല്‍ഹി• ഭീകരാക്രമണം ഉണ്ടായ ഉറി കരസേന താവളത്തിലെ ബ്രിഗേഡ് കമാന്‍ഡര്‍ കെ. സോമശങ്കറിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി. അന്വേഷണത്തിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ മാറ്റിയതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. കശ്മീരിലെ നിയന്ത്രണരേഖയില്‍ സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ ഉറി ക്യാംപില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.