ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്താനില്‍ നിന്നുള്ള ഭീകരരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ത്യ പാകിസ്താന് കൈമാറി. പാക് ഹൈകമ്മിഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിളിച്ചുവരുത്തിയാണ് ഇന്ത്യ തെളിവുകള്‍ നല്‍കിയത്. ഇത് രണ്ടാംതവണയാണ് പാക് ഹൈകമ്മിഷണറെ ഇന്ത്യ വിളിച്ചുവരുത്തുന്നത്.
ഉറിയില്‍ ആക്രമണം നടത്തിയ ഭീകരരെ കശ്മീരിലേക്ക് കടക്കാന്‍ സഹായിച്ചത് പാക് അധീന കശ്മീരില്‍ നിന്നുള്ള രണ്ട് ഗൈഡുകളാണെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വ്യക്തമാക്കി.ഫൈസല്‍ ഹുസൈന്‍ അവാന്‍ (20), യാസിന്‍ ഖുര്‍ഷിദ് (19) എന്നിവര്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്.ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന് നല്‍കിയിട്ടുണ്ട്. ഉറി ഭീകരാക്രമണം ആസൂത്രണം ചെയ്ത പാക് ഭീകരരെ കുറിച്ചുള്ള വിവരങ്ങളും ഇന്ത്യ കൈമാറി.ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങള്‍ തുടരുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്നും പാക് ഹൈകമ്മിഷണറെ വിദേശകാര്യ സെക്രട്ടറി അറിയിച്ചു.