യുബാ സിറ്റി (കലിഫോര്‍ണിയ) • യുഎസ് വ്യോമസേനയുടെ നിരീക്ഷണ വിമാനം വടക്കന്‍ കലിഫോര്‍ണിയയില്‍ സാക്രമെന്റോയ്ക്കടുത്ത് പര്‍വതപ്രദേശത്ത് തകര്‍ന്നുവീണു. തകരാറിലായ യു-2 വിമാനത്തിലെ രണ്ടു പൈലറ്റുമാരും പാരഷൂട്ടില്‍ ചാടിയെങ്കിലും ഒരാള്‍ മരിച്ചു. രണ്ടാമനു പരുക്കേറ്റു. പേരുകള്‍ പുറത്തുവിട്ടില്ല.
ബിയാല്‍ വ്യോമസേനാ താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനം ഏറെക്കഴിയും മുന്‍പ് അപകടത്തില്‍പ്പെടുകയായിരുന്നു. സാധാരണ വിമാനങ്ങളുടെ ഉയരപരിധിയേക്കാള് രണ്ടു മടങ്ങ് കൂടിയ ഉയരത്തില്‍ (70,000 അടി) പറക്കാന്‍ ശേഷിയുള്ളതായിരുന്നു ‘ഡ്രാഗന് ലേഡി’ എന്ന പേരിലറിയപ്പെട്ടിരുന്ന ചാരവിമാനം. അപകട കാരണം വ്യക്തമായിട്ടില്ല.