വാഷിംഗ്ടണ്‍: കാഷ്മീര്‍ താഴ്വരയില് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ഹിസ്ബുള്‍ മുജാഹുദീനെ യുഎസ് വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പത്രക്കുറിപ്പ് പുറത്തിറക്കി. സംഘടനയുടെ യുഎസിലെ എല്ലാ ആസ്തികളും മരിവിപ്പിച്ചു. കൂടാതെ സംഘടനയുമായി പണമിടപാടുകള്‍ നടത്തുന്നതിന് യുഎസ് പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.