വാഷിംഗ്ടണ്‍ ഡിസി: ഫെബ്രുവരി 24 മുതല്‍. രണ്ടു ദിവസത്തേക്കാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ട്രംപിന്റെ ഭാര്യ മെലാനിയയും അദ്ദേഹത്തിനൊപ്പം ഇന്ത്യയിലെത്തും. സന്ദര്‍ശനം സംബന്ധിച്ചു ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കഴിഞ്ഞ ദിവസം സംഭാഷണം നടത്തിയിരുന്നെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനീ ഗ്രിഷം അറിയിച്ചു.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തുന്ന ട്രംപ് അഹമ്മദാബാദിലേക്കും യാത്ര ചെയ്യുമെന്നു വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചു.ഹൂസ്റ്റണില്‍ നടന്ന ഇന്ത്യക്കാരുടെ സംഗമമായ ഹൗഡി മോദി പരിപാടിയില്‍ ട്രംപ് പങ്കെടുത്തതിനു പിന്നാലെിയാണ് അദ്ദേഹം ഇന്ത്യയില്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്.
2010, 2015 വര്‍ഷങ്ങളില്‍ അന്നു യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.