ഉത്തര്‍പ്രദേശ്: സ്വന്തം വീട്ടില്‍ നിന്ന് പണവും ആഭരണവും മോഷ്ടിച്ച വിദ്യാര്‍ത്ഥി അധ്യാപികയുടെ കൂടെ ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. 8000 രൂപ മോഷ്ടിച്ച ശേഷമാണ് 14കാരന്‍ 22കാരിയായ അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയത്. സ്കൂള്‍ ഉടമയുടെ മകള്‍ കൂടിയാണ് അധ്യാപിക. വിദ്യാര്‍ത്ഥിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വിദ്യാര്‍ത്ഥി അധ്യാപികയ്ക്കൊപ്പം ഓടിപ്പോയതാണെന്ന വിവരം അറിയുന്നത്. ഇതിനിടെ അധ്യാപികയുടെ വീട്ടുകാര്‍ വിദ്യാര്‍ത്ഥിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ നിന്നും പണവും ആഭരങ്ങളും മോഷ്ടിച്ച് തങ്ങളുടെ മകന്‍ കടന്നു കളഞ്ഞത് അധ്യാപികയുടെ നിര്‍ദേശപ്രകാരമാണെന്നാണ് വിദ്യാര്‍ത്ഥിയുടെ പിതാവ് രാംവീര്‍ ആരോപിക്കുന്നു.
അധ്യാപികയാണ് അവനെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ഇയാള്‍ പറയുന്നു. അതേസമയം വിദ്യാര്‍ത്ഥിയും അധ്യാപികയും പ്രണയത്തിലായിരുന്നുവെന്നും, വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടിയതെന്നുമാണ് പോലീസ് ഭാഷ്യം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് സൂപ്രണ്ട് യമുന പ്രസാദ് പറഞ്ഞു.