തിരുവനന്തപുരം : മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറും എഴുത്തുകാരനുമായ ഡോ. വി സി ഹാരിസ് (58) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചലച്ചിത്ര, സാഹിത്യ നിരൂപകനും ചലച്ചിത്ര സംവിധായകനുമായിരുന്നു. മയ്യഴിയില്‍ ജനിച്ച ഹാരിസ് കണ്ണൂര്‍ എസ് എന്‍ കോളജിലും കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമാണ് പഠിച്ചത്. കോഴിക്കോട് ഫാറൂഖ് കോളജിലും അധ്യാപകനായി ജോലി ചെയ്തു.