വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് കെപിസിസി ചര്‍ച്ച ചെയ്യണമെന്ന് വി.ഡി. സതീശന്‍

208

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് കെപിസിസി ചര്‍ച്ച ചെയ്യണമെന്ന് വി.ഡി. സതീശന്‍. ഇതിനായി രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട്‌ സതീശന്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസനു കത്തയച്ചിട്ടുണ്ട്.
വിഴിഞ്ഞം കരാറില്‍ സംസ്ഥാനത്തിനു കനത്ത നഷ്ടമുണ്ടായെന്നു സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനത്തിനു കാര്യമായ നേട്ടമുണ്ടാകില്ല, കരാര്‍ ഏറ്റെടുത്തിരിക്കുന്ന അദാനി ഗ്രൂപ്പിനു വന്‍ സാമ്പത്തിക നേട്ടം സമ്മാനിക്കുകയാണു നിലവിലെ കരാര്‍ തുടങ്ങിയ ആക്ഷേപങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY