ഹൈക്കോടതി തീരുമാനം തൊഴിലെടുക്കാനുള്ള മൗലികാവകാശത്തിന്‍റെ ലംഘനം: വി.ഡി.സതീശന്‍

227

കൊച്ചി• ഹൈക്കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമബിരുദം വേണമെന്ന കോടതി തീരുമാനം തൊഴിലെടുക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നു വി.ഡി.സതീശന്‍ എംഎല്‍എ. മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ചു സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുതിയ തീരുമാനം ശരിയല്ലെന്നും യുക്തിക്ക് നിരക്കാത്തതാണെന്നും സതീശന്‍ പറഞ്ഞു. ക്ഷേത്രം സംബന്ധിച്ച കേസ് അഞ്ചു വര്‍ഷം ശാന്തിക്കാരനായി ജോലി ചെയ്ത ജഡ്ജി പരിഗണിച്ചാല്‍ മതിയെന്നു പറഞ്ഞാല്‍ അംഗീകരിക്കുമോയെന്നും വി.ഡി.സതീശന്‍ ചോദിച്ചു.

NO COMMENTS

LEAVE A REPLY