കൊച്ചി: വിവാദ മദ്യവ്യവസായി ബിജു രമേശിന്‍റെ മകളുടോയും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്‍റെ മകന്റേയും ആഡംബര വിവാഹത്തിനെതിരെ വിഡി സതീശന്‍ എംഎല്‍എ. ആഭാട വിവാഹങ്ങള്‍ എന്നും മനസില്‍ വെറുപ്പുണ്ടാക്കുന്നുവെന്ന് വിഡി സതീശന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. രാഷ്ട്രീയ നേതാക്കള്‍ ചെയ്യുമ്പോള്‍ അത് തികഞ്ഞ അശ്ലീലവും അറപ്പുമുണ്ടാക്കുന്നവയായി മാറുന്നുവെന്നും സതീശന്‍ പറഞ്ഞു. അടൂര്‍ പ്രകാശിന്‍റെ മകന്‍റെ ആര്‍ഭാട വിവാഹത്തിനെതിരെ നേരത്തെ വിഎം സുധീരനും വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്‍ഭാട വിവാഹം ആര് നടത്തിയാലും അത് തെറ്റാണ്. നാഗ്പൂരില്‍ നടന്നാലും ബെല്ലാരിയില്‍ നടന്നാലും തെറ്റ് തന്നെയാണെന്ന് സുധീരന്‍ പ്രസ്താവിച്ചിരുന്നു.