ടി.എ റസാഖിന്റെ നിര്യാണത്തില്‍ വി.എം.സുധീരന്‍ അനുശോചിച്ചു

187

ജനപ്രിയ സിനിമകളുടെ തിരക്കഥാകൃത്തും എഴുത്തുകാരുനുമായ ടി.എ.റസാഖിന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ അനുശോചിച്ചു. ജീവിതഗന്ധിയായ കഥാപത്രങ്ങളെ സിനിമയില്‍ ആവിഷ്‌ക്കരിക്കുന്നതിന് അസാമാന്യ പാടവം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ടി.എ.റസാഖ്. ജാതി-മത ചിന്തകള്‍ക്കപ്പുറം മൂല്യബോധമുള്ള കഥകള്‍ തന്നെയായിരുന്നു ടി.എ.റസാഖ് എന്ന് തിരക്കഥാകൃത്തിനെ സനിമാലോകത്തിന് പ്രിയങ്കരനാക്കിയത്. ടി.എ.റസാഖിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹത്തിന്റെ ദേഹവിയോഗം മലയാള സിനിമയ്ക്കും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണെന്നും സുധീരന്‍ അനുസ്മരിച്ചു.

NO COMMENTS

LEAVE A REPLY