തിരക്കിനനുസരിച്ച് റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന രീതി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍

210

തിരക്കിനനുസരിച്ച് റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന രീതി പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളുടെ നിരക്കുകളിലാണ് വര്‍ദ്ധന ഉണ്ടാകുന്നത്. ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ നിരക്കിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരുമെന്ന അവസ്ഥയിലാണ്.തിരക്ക് അനുഭവപ്പെടുന്ന കാലത്ത് കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിനു പകരം ഈ അവസരം ചൂഷണം ചെയ്ത് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന റെയില്‍വേയുടെ നടപടി ജനദ്രോഹമാണെന്നും സുധീരന്‍ പറഞ്ഞു. നിരക്ക് വര്‍ദ്ധന പിന്‍വലിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY