കാര്‍ഷിക സംസ്കൃതിയുടെ പെരുമ പുതുതലമുറയെ അറിയിക്കാന്‍ കെപിസിസി പ്രസിഡന്‍റിന്‍റെ കാളവണ്ടി യാത്ര. കോട്ടയം കടുത്തുരുത്തി മാഞ്ഞൂരിലെ മണ്‍സൂണ്‍ മേളയിലായിരുന്നു വി എം സുധീരന്‍റെ യാത്ര.
ഇതൊരു രാഷ്‌ട്രീയ യാത്രയല്ല. പക്ഷേ മണ്ണിന്‍റെ രാഷ്‌ട്രീയം പറയുന്നുണ്ട് താനും. കാലമെത്ര മാറിയാലും മറക്കാന്‍ പാടില്ലാത്ത മണ്ണിനെയും കൃഷിയെയും കുറിച്ചുപറയുന്ന ജൈവ യാത്ര. പഴഞ്ചനെന്ന് പുതുകാലം പറയുന്ന കാളവണ്ടിയില്‍ മാഞ്ഞൂര്‍ ചാമക്കാലയിലെ കൃഷിയിടങ്ങളും നെയ്ത്തു ശാലകളും കണ്ടുള്ള യാത്ര.പിന്നെ മണ്‍സൂണ്‍ മേളയുടെയും നാട്ടുപച്ചയുടെയുടെയും ഉദ്ഘാടനം.ഓണമല്‍സരങ്ങള്‍ സംഘടിപ്പിക്കുമ്പോഴും മാഞ്ഞൂര്‍ മണ്ണിന്‍റെ മണം കൈവിടുന്നില്ല . ചൂണ്ടയിടിലും വലവീശലിലുമാണ് മല്‍സരങ്ങള്‍.സ്ഥലം എംഎല്‍എ മോന്‍സ് ജോസഫും പങ്കാളിയായി.