പ്രായൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമായി പീഡിപ്പിച്ച സംഭവം കേരളത്തിന് അപമാനകരം : വി.എം.സുധീരന്‍

177

തിരുവനന്തപുരം സ്വദേശിയായ പ്രായൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തൊടുപുഴയില്‍ വച്ച് കൂട്ടമായി പീഡിപ്പിച്ച സംഭവം കേരളത്തിന് അപമാനകരമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട ക്രൂരസംഭവങ്ങളാണ് ഇത്. കിരാതവും മനുഷ്യത്വമില്ലാത്തതുമായ ഇത്തരം സംഭവങ്ങളില്‍ ഉത്തരവാദികളായവരുടെ പേരില്‍ കര്‍ശനനടപടി സ്വീകരിക്കാനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തുവാനും വേണ്ടതെല്ലാം അടിയന്തരമായി ചെയ്യുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം.കേരളത്തിലും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ജീവിക്കാന്‍ കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് ഉള്ളതെന്നും സുധീരന്‍ പറഞ്ഞു.സ്ത്രീസുരക്ഷയുടെ പേരില്‍ വ്യാപകമായി പ്രചാരണം നടത്തി അധികാരത്തില്‍ വന്ന ഇടതുമുന്നണി ഭരണകാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെടുന്ന ദുരവസ്ഥയാണ് ഉള്ളതെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY