വാഗ്ദാന ലംഘനത്തിന്‍റെയും ജനവഞ്ചനയുടേയും പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്രമോഡി മാറി : വി.എം.സുധീരന്‍

200

വാഗ്ദാന ലംഘനത്തിന്റെയും ജനവഞ്ചനയുടേയും പ്രതീകമായി പ്രധാനമന്ത്രി നരേന്ദ്രമോഡി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. തിരുവനന്തപുരം ഡി.സി.സി. ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഡിസംബര്‍ 30 നുള്ളില്‍ നോട്ട്പിന്‍വലിച്ചതുമായ എല്ലാപ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടായില്ലെങ്കില്‍ തന്നെ തൂക്കിലേറ്റു എന്ന് പറഞ്ഞ പ്രധാനമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.
51 ദിവസം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് ആവശ്യമായ കറന്‍സി എത്തിക്കുന്നതിലും ജനജീവിതം സാധാരണ നിലയിലാക്കുന്നതിലും നരേന്ദ്രമോഡി അമ്പോ പരാജയപ്പെട്ടിരിക്കുകയാണ്. തൊലിപ്പുറമേ ചില പ്രഖ്യാപനങ്ങള്‍ നടത്തി യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ഒളിച്ചോടാനാണ് അദ്ദേഹം തയ്യാറായത്.ജനങ്ങളുടെ ദുരിതം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന സന്ദേശമാണ് നരേന്ദ്രമോഡി നല്‍കിയത്.ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണാധികാരിതന്നെ ജനജീവിതം ഇതുപോലെ താറുമാറാക്കിയ സാഹചര്യത്തില്‍ നരേന്ദ്രമോഡി സര്‍ക്കാരിനെതിരേയുള്ള സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് പോകേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടാണ് എ.ഐ.സി.സി.6ന് ദേശീയ പ്രക്ഷേഭം ആഹ്വാനം ചെയ്തിട്ടുള്ളത്. അന്നേദിവസം രാവിലെ സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളില്‍ നിശ്ചയിക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്യും. പിക്കറ്റിംഗ് ഒരു വമ്പിച്ച വിജയമാക്കണമെന്നും സുധീരന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY