ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ (കെ.വി.ഐ.സി )ഈ വര്‍ഷത്തെ കലണ്ടറിലും ഡയറിയിലും മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം അച്ചടിച്ചത് രാഷ്ട്രപിതാവിനോട് കാട്ടിയ ഏറ്റവും വലിയ അവഹേളനമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഖാദി കമ്മീഷന്‍ ചെയര്‍മാന്‍ നല്‍കിയ വിശദീകരണം പരിഹാസ്യവും ബാലിശവുമാണ്. തലമുറകളായി ഇന്ത്യാക്കാരുടെ മനസ്സില്‍ പതിഞ്ഞിട്ടുള്ള ചിത്രമാണ് ചര്‍ക്ക തിരിക്കുന്ന ഗാന്ധിജിയുടേത്. അതിനുപകരം ചര്‍ക്ക തിരിക്കുന്ന മോഡിയുടെ ചിത്രം പ്രതിഷ്ഠിച്ചത് തികഞ്ഞ ഗാന്ധിനിന്ദയാണ്. ഇതിന് നേതൃത്വം നല്‍കിയ ഖാദി കമ്മീഷനും അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ നരോന്ദ്രമോഡി സര്‍ക്കാരും തെറ്റ്തിരുത്തി ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.