അസൗകര്യം മൂലമാണ് ഉമ്മന്‍ചാണ്ടി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് വിട്ടുനിന്നതെന്ന് വിഎം സുധീരന്‍

189

തിരുവനന്തപുരം: അസൗകര്യം മൂലമാണ് കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടുനിന്നതെന്ന് വിഎം സുധീരന്‍. അദ്ദേഹത്തിന്റെ അസൗകര്യം പരിഗണിച്ച്‌ തന്നെയാണ് തീയതി നിശ്ചയിച്ചതെന്നും സുധീരന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയകാര്യസമിതിയുടെ തീയതി നിശ്ചയിച്ചത് ഉമ്മന്‍ചാണ്ടിയുടെ കൂടി സൗകര്യം നോക്കിയാണെന്നും അദ്ദേഹത്തിന്റെ വിട്ടു നില്‍ക്കലില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ പരിപാടിയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട് അത് തുടരുമെന്നും സുധീരന്‍ പറഞ്ഞു. ഹൈക്കമാന്റ് പ്രശ്നത്തില്‍ ഇടപെടുമെന്നും സുധീരന്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടി കെ പി സി സി രാഷ്ട്രീയ കാര്യസമിതിയില്‍ പങ്കെടുക്കാത്തതിനെതിരെ സമിതിയില്‍ പി ജെ കുര്യനും പി സി ചാക്കോയും വിമര്‍ശനമുന്നയിച്ചിരുന്നു.
കെ പി സി സി രാഷ്ട്രീയ കാര്യ സമിതി എല്ലാമാസവും ചേരാന്‍ തീരുമാനമെടുത്തായും സുധീരന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY