രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ ആശയങ്ങളില്‍ നിന്നും ആവേശമുള്‍ക്കൊള്ളുന്ന ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ ഗാന്ധിയന്‍ മൂല്യങ്ങളുടെയും ആശയങ്ങളുടെയും ഘാതകരാകാനാണ് ശ്രമിച്ചുവരുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞു. മോഡിസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പടെയുള്ള ജനദ്രോഹനടപടികള്‍ക്കെതിരെ ജനമനസുകളില്‍ ഉയര്‍ന്നുവന്നിട്ടുള്ള രോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പി. നടത്തുന്ന വിഫലമായശ്രമങ്ങളുടെ ഭാഗമാണിത എത്രമാത്രം ഗാന്ധിജിയെയും ഗാന്ധിയന്‍ ആദര്‍ശങ്ങളെയും തമസ്കരിക്കാന്‍ മോഡിഭരണകൂടം ശ്രമിച്ചാലും പൂര്‍വ്വാധികം ശക്തിയോടെ ഗാന്ധിജിയും അദ്ദേഹത്തിന്റെ ദര്‍ശനവും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുമെന്നും സുധീരന് പറഞ്ഞു.