ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം ദിശാബോധമില്ലാത്തതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. വിലക്കയറ്റം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒന്നും നയപ്രഖ്യാപനത്തിലില്ല. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളോ നടപടികളോ ഇല്ലാത്ത നയപ്രഖ്യപനമാണിത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ലൈംഗിക അതിക്രമം ഉള്‍പ്പടെയുള്ള അക്രമങ്ങള്‍ പെരുകിവരുമ്പോഴാണ് സ്ത്രീകള്‍ക്ക് അങ്ങേയറ്റം സുരക്ഷ നല്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലെതെന്ന് അവകാശവാദം നയപ്രഖ്യാപനത്തില്‍ നടത്തിയിരിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ നയപ്രഖ്യാപനത്തിലില്ല.കാര്‍ഷിക മേഖലയെ പാടെ അവഗണിച്ചു കൊണ്ടുള്ള നയപ്രഖ്യാപനമാണ് ഗവര്‍ണ്ണര്‍ നടത്തിയത്. കൊടിയ വരള്‍ച്ചയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രഖ്യാപനവുമില്ല.കുടിവെള്ള പ്രശ്‌നം നേരിടുന്നതിന് ആവശ്യമായ ഫണ്ട് വിനയോഗത്തെ പറ്റി യാതൊന്നും പറയുന്നില്ല.
തൊഴിലില്ലായ്മ പെരുകിവരുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. പുതിയ തൊഴില്‍ സംരഭങ്ങള്‍ സ്യഷ്ടിക്കുന്നതിനെ കുറിച്ചു നിലവിലെ പരമ്പരാഗത വ്യവസായങ്ങളെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്നതിനെ കുറിച്ച് ക്രിയാത്മകമായ ഒരു നടപടിയും നയപ്രഖ്യാപനത്തില്‍ കണ്ടില്ല. ആരോഗ്യ മേഖലയെ പൂര്‍ണ്ണമായും അവഗണിച്ച് കൊണ്ടാണ് ഗവര്‍ണ്ണര്‍ സര്‍ക്കാരിന്റെ നയം പ്രഖ്യാപിച്ചത്. സൗജന്യ ചികിത്സാ പദ്ധതികള്‍ നിലനിര്‍ത്തുന്നതിന് ഉറപ്പുവരുത്തുന്ന ഒന്നും തന്നെ മുന്നോട്ട് വയ്ക്കാന്‍ കഴിഞ്ഞില്ല. പരിഹാസ്യമാണ് ഗള്‍ഫ് നാടുകളില്‍ നിന്നും മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് യാതൊരു നിര്‍ദ്ദേശവും നയപ്രഖ്യാപനത്തിനില്ലെന്നും സുധീരന്‍ പറഞ്ഞു.