വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

201

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഇന്നുതന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയയ്ക്കുമെന്ന് സുധീരന്‍ വ്യക്തമാക്കി. അനാരോഗ്യം നിമിത്തമാണ് സ്ഥാനമൊഴിയുന്നതെന്നാണ് വിശദീകരണം. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്. അടുത്തിടെ കോഴിക്കോട്ട് ഒരു പരിപാടിയില്‍ പങ്കെടുക്കവെ വേദിയില്‍ തെന്നിവീണ സുധീരന് പരുക്കേറ്റിരുന്നു.ഇതുവരെ എല്ലാ പിന്തുണയും നല്‍കി ഒപ്പംനിന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് നന്ദിയുണ്ടെന്ന് സുധീരന്‍ പറഞ്ഞു. തന്നില്‍ വിശ്വാസമര്‍പ്പിച്ച സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും മറ്റു നേതാക്കളോടും നന്ദിയുണ്ട്. പാര്‍ട്ടിയെ അതിന്റെ സുവര്‍ണകാലത്തേക്കു നയിക്കാനാണ് ഈ പദവിയിലിരുന്ന് ശ്രമിച്ചിട്ടുള്ളത്. അതില്‍ ഒരു പരിധിവരെ വിജയിക്കാനായെന്നാണ് വിശ്വാസമെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY