മദ്യവിൽപനശാലകളെ സംബന്ധിച്ച ഇന്നത്തെ സുപ്രീം കോടതിവിധി ചരിത്ര പ്രാധാന്യമുള്ളതാണെന്ന് വി എം സുധീരന്‍

281

പാതയോരങ്ങളിലെ മദ്യവിൽപനശാലകളെ സംബന്ധിച്ച ഇന്നത്തെ സുപ്രീം കോടതിവിധി ചരിത്ര പ്രാധാന്യമുള്ളതാണെന്ന് വി എം സുധീരന്‍. ഇതേ രീതിയിൽ തന്നെ നേരത്തെ ഉണ്ടായ സുപ്രീം കോടതിവിധി വളച്ചൊടിച്ച് ബാറുകൾക്കും ബിയർ – വൈൻ പാർലറുകൾക്കും ബാധകമല്ലെന്ന അറ്റോർണി ജനറലിന്റെ വാദഗതി ഇതോടെ സുപ്രീം കോടതി നിരാകരിച്ചിരിക്കുകയാണ്. ബാറുടമകൾക്ക് വേണ്ടി നേരത്തെ സുപ്രീം കോടതിയിൽ ഹാജരായ അറ്റോർണി ജനറലിന്റെ നിയമോപദേശം സ്വീകരിച്ച സംസ്ഥാന സർക്കാർ പരിഹാസ്യരായിരിക്കയാണ്. ജനതാൽപര്യം അവഗണിച്ച് മദ്യലോബിയുടെ താൽപര്യത്തെ മുൻനിർത്തി സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി അട്ടിമറിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോയ സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്‌ ഇത്.

NO COMMENTS

LEAVE A REPLY