തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് വി എം സുധീരന്‍. സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതിയോടുള്ള അനാദരവാണ്. സര്‍ക്കാരിനു മദ്യശാലകള്‍ പൂട്ടുന്നതിലൂടെ വരുമാന നഷ്ടം ഉണ്ടാകുമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ കോടതി വിധി എങ്ങനെ മറികടക്കുമെന്നതില്‍ ഗവേഷണം നടത്തുകയാണെന്ന് സുധീരന്‍ പരിഹസിച്ചു.