ന്യൂഡല്‍ഹി: കെപിസിസി സ്ഥിരം അധ്യക്ഷന്റെ നിയമനം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു. വി.എം.സുധീരന്‍ അടുത്ത ആഴ്ച ഡല്‍ഹിയില്‍ എത്തും. ഉമ്മന്‍ചാണ്ടിയും അടുത്ത ആഴ്ച ഡല്‍ഹിയില്‍ ഉണ്ടാകും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി എന്നിവരുമായും ചെന്നിത്തല ചര്‍ച്ച നടത്തി. കെപിസിസി അധ്യക്ഷന്റെ നിയമനത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയശേഷമേ അന്തിമതീരുമാനം എടുക്കൂവെന്നാണ് എഐസിസിയുടെ നിലപാട്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ബിജെപിയില്‍ ചേരുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ചെന്നിത്തല തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവാണെന്നും ചെന്നിത്തല പറഞ്ഞു. .