തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ച് പരിശോധന നടത്തണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി എം സുധീരൻ.
കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നും അദാനിക്ക് അധികം ലാഭമുണ്ടാകുമെന്ന സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സുധീരന്റെ ആവശ്യം. കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകൾ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജി. റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണ്. ഇതേക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.