തിരുവനന്തപുരം: ക്വാറികളുടെ ദൂര പരിധി 50 മീറ്റര്‍ ആക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് വി.എം സുധീരന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഹരിത കേരളം പദ്ധതി തയാറാക്കിയ സര്‍ക്കാര്‍ തന്നെ ക്വാറികളുടെ ദൂര പരിധി കുറച്ചത് വിരോധാഭാസമാണെന്ന് സുധീരന് കത്തില്‍ പറയുന്നു.