ഇടത് സര്‍ക്കാര്‍ കയ്യേറ്റ മാഫിയയോടൊപ്പമെന്ന് സുധീരന്‍

182

തിരുവനന്തപുരം: കയ്യേറ്റ മാഫിയയോടൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്നു തെളിയിക്കുന്ന നടപടിയാണ് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലമാറ്റം തെളിയിക്കുന്നതെന്നു കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍.
നിയമവും പൊതുതാല്പര്യവും അനുസരിച്ച്‌ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു നിലനില്‍പ്പില്ല എന്ന തെറ്റായ സന്ദേശമാണ് ഇതിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. സ്വാഭാവിക ഭരണനടപടിയെന്ന് ആരു വിശേഷിപ്പിച്ചാലും യഥാര്‍ത്ഥ്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും തിരിച്ചറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS