കോട്ടയം: കായല്‍ഭൂമി കൈയേറിയ മന്ത്രി തോമസ് ചാണ്ടിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.
തോമസ് ചാണ്ടിയുടെ കൈയേറ്റത്തിനെതിരേ നടപടി സ്വീകരിക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിക്കുകയാണ്. സര്‍ക്കാരിന്റെ മുഖം ഇപ്പോള്‍ വികൃതമായിക്കൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വം നിസംഗത പുലര്‍ത്തുകയാണെന്നും സുധീരന്‍ ആരോപിച്ചു. മന്ത്രിസഭയില്‍ തുടരാന്‍ ഒരു നിലയ്ക്കും തോമസ് ചാണ്ടിക്ക് അര്‍ഹതയില്ലെന്ന് അദ്ദേഹത്തിന്റെ നടപടികള്‍ തെളിയിച്ചിരിക്കുകയാണ്. മന്ത്രിസഭയില്‍ നിന്ന് ഗതാഗതമന്ത്രിയെ പുറത്താക്കാന്‍ എത്രവൈകുന്നുവോ അത്രയും കൂടുതല്‍ ഈ സര്‍ക്കാരിന്റെ മുഖം വികൃതമായിക്കൊണ്ടിരിക്കുകയാണെന്നും സുധീരന്‍ വ്യക്തമാക്കി.