തിരുവനന്തപുരം : സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അതീവ ഗുരുതരമാണെന്ന് സുധീരന് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റെ കണ്ടെത്തലുകളാണ് ഇത് എന്നത് ആരോപണങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിഷയം പഠിച്ച ശേഷം കുടുതല്‍ പ്രതികരിക്കാമെന്നും സുധീരന് മാധ്യമങ്ങളോട് പറഞ്ഞു.