പി വി അന്‍വര്‍ എംഎല്‍എയെ പരിസ്ഥിതി സമിതിയില്‍ നിന്ന് നീക്കണമെന്ന് സുധീരന്‍

210

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയെ പരിസ്ഥിതി സമിതി അംഗത്വത്തില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ആവശ്യമുന്നയിച്ച് സ്പീക്കര്‍ പി രാമകൃഷ്ണന് സുധീരന്‍ കത്ത് നല്‍കി. പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന ഗുരുതര ആരോപണത്തിന് വിധേയനായ അന്‍വറിനെ കേരള നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ നിന്നും നീക്കണമെന്ന് സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു. പി വി അന്‍വര്‍ സമിതിയില്‍ തുടരുന്നത് നിയമസഭയുടെ അന്തസിന് കോട്ടമാണെന്നും സുധീരന്‍ കത്തില്‍ ആരോപിച്ചു.

NO COMMENTS