നഴ്സ് സമരത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് വിഎം സുധീരന്‍

189

തിരുവനന്തപുരം: നഴ്സ് സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചികിത്സാ രംഗത്ത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സുധീരന്‍റെ കത്ത്

പ്രിയപ്പെട്ട മുഖ്യമന്ത്രി,

നേഴ്സുമാരുടെ സമരത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചികിത്സാ രംഗത്ത് ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കും. അത്തരത്തിലൊരു സാഹചര്യം ഒഴിവാക്കുന്നതിന് എത്രയും വേഗത്തില്‍ തന്നെ ഒത്തുതീര്‍പ്പിന് വഴിയൊരുക്കുന്നതിന് മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുക്കണമെന്ന് താല്പര്യപ്പെടുന്നു.

സ്നേഹപൂര്‍വ്വം,

വി എം സുധീരന്‍

NO COMMENTS