വി.എം സുധീരന്‍റെ വീടിന് നേരെ കൂടോത്ര പ്രയോഗം, ഇത് ഒമ്പതാം തവണ!

216

തിരുവനന്തപുരം:വി.എം സുധീരന്റെ വീട്ടില്‍ കുപ്പിയില്‍ നിറച്ച ‘കൂടോത്രം’. ചെമ്ബുതകിടുകളും ചെറുശൂലങ്ങളും വെള്ളാരങ്കല്ലുകളുമാണ് കുപ്പിയിലാക്കിയ നിലയില്‍ സുധീരനു ലഭിച്ചത്. ഇത് ഒമ്പതാം തവണയാണ് ഇത്തരത്തില്‍ ഇതുപോലുള്ള രൂപങ്ങള്‍ വീട്ടുവളപ്പില്‍ നിന്നും ലഭിക്കുന്നതെന്ന് സുധീരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി നടക്കുന്നവരെയോര്‍ത്ത് സഹതാപം മാത്രമേ ഉള്ളൂവെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/kpcc.vmsudheeran/posts/2100872910146321

NO COMMENTS