ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട രാജിയാണ് യെദ്യൂരപ്പയുടേതെന്ന് വി എം സുധീരൻ

162

തിരുവനന്തപുരം : ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട രാജിയാണ് യെദ്യൂരപ്പയുടേതെന്ന് വി എം സുധീരൻ. പണക്കൊഴുപ്പിൻ്റെയും അധികാരത്തിൻ്റെയും പിൻബലത്താൽ എന്തും കാട്ടിക്കൂട്ടാമെന്ന മോഡി-അമിത് ഷാ ദ്വയങ്ങൾക്കേറ്റ കനത്ത പ്രഹരമാണിതെന്നും സുധീരൻ പറഞ്ഞു. അധികാരദുർവിനിയോഗം നടത്തിയ ഗവർണർ വാജുഭായി വാല ആ സ്ഥാനത്തിരിക്കാൻ ഒട്ടും അർഹനല്ലെന്ന് തെളിയിച്ചു. ഇനിയും ആ സ്ഥാനത്ത് അള്ളിപ്പിടിച്ചിരുന്ന് കൂടുതൽ പരിഹാസ്യനാകരുത്. എത്രയും വേഗത്തിൽ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NO COMMENTS