തിരുവനന്തപുരം : മാണിക്ക് രാജ്യസഭ സീറ്റ് നല്‍കാനുള്ള തീരുമാത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാവ് വി.എം സുധീരന്. സീറ്റ് നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതാണ്. നടപടിക്ക് ന്യായീകരണമില്ലെന്നും അദ്ധേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ പണയപ്പെടുത്തുന്ന തീരുമാനമാനിതെന്നും സുധീരന് പറഞ്ഞു. മുന്നണി സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള തീരുമാനം എന്ന നിലയില്‍ ഇതിനെ കാണാനാകില്ല. മാണിക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം ആത്മഹത്യാപരമാണ്. കോണ്‍ഗ്രസ് ശക്തിപ്പെടുമ്ബോഴാണ് മുന്നണി ശക്തിപ്പെടുന്നത്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കു വഴിവച്ചിട്ട് പിന്നെങ്ങനെ മുന്നണിയെ ശക്തിപ്പെടുത്താനാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നും സുധീരന് പറഞ്ഞു.
താന്‍ വളരെ അപമാനിതനായെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.