മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് വി.എം. സുധീരന്‍

159

കാസര്‍കോട് : കെ എം മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ബിജെപിക്കൊപ്പം കൂടില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ മാണി തയ്യാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. യുഡിഎഫില്‍ എത്തിയ ശേഷവും സമദൂരം എന്ന് മാണി പറയുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. നിലപാടില്‍ മാണി വ്യക്തത വരുത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ത്രിമാന രാഷ്ട്രീയമാണ് മാണി പ്രയോഗിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്, സിപിഎം, ബിജെപി എന്നീ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. ഇതോടെ മാണിയുടെ വിശ്വാസ്യത നഷ്ടമായി. ലോക്‌സഭയില്‍ യുപിഎക്ക് ഒരു അംഗം നഷ്ടമാകുന്നത് ബിജെപിക്ക് നേട്ടമാകും. കോണ്‍ഗ്രസ് പ്രതിനിധി രാജ്യസഭയില്‍ എത്തുന്നത് മാണി ഇല്ലാതാക്കി. കോട്ടയത്തെ ജനപിന്തുണയില്‍ മാണിക്ക് ഇപ്പോള്‍ സംശയമുണ്ടെന്നും ജനങ്ങളെ അംഗീകരിക്കാന്‍ ഭയന്നാണ് ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് അയക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.

NO COMMENTS