തിരുവനന്തപുരം : ഗ്രൂപ്പ് സമ്മർദ്ദം സഹിക്കവയ്യാതെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നതെന്ന് വി. എം സുധീരൻ. ഗ്രൂപ്പ് മാനേജര്‍മാർ വളഞ്ഞിട്ടു ആക്രമിച്ചു. പ്രവർത്തിക്കാൻ കഴിയാതെ വന്നപ്പോൾ രാജി വെക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ ഗ്രൂപ്പ് വൈരത്തിന്റെ ഇരയാണെന്നും ഗ്രൂപ്പ് കാരണം സംഘടനസംവിധാനം മുന്നോട്ട് കൊണ്ട് പോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.