ഗണേഷ് കുമാറിനെതിരെ നടപടി വേണമെന്ന് വി.എം സുധീരന്‍

152

തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പേരില്‍ യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലിയ സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ നിയമാനുസൃതമായ നടപടി വേണമെന്ന് വി.എം സുധീരന്‍. പ്രശ്‌നത്തില്‍ അനന്തകൃഷ്ണന്‍ എന്ന യുവാവിനാണ് ആദ്യം മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ യുവാവ് നല്‍കിയ പരാതിയില്‍ നിസാര വകുപ്പാണ് ചുമത്തിയതെന്നും സുധീരന്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ മുഖ്യമന്ത്രി നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS