തിരുവനന്തപുരം : താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി വി.എം. സുധീരന്‍. നടിമാരുടെ നിലപാടിന് സമൂഹത്തിന്റെ പൂര്‍ണമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം അവനൊപ്പമല്ല, അവള്‍ക്കൊപ്പമാണ് നിലനില്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിലൂടെ സ്ത്രീ വിരുദ്ധമായ നിലപാടിലേക്ക് അമ്മ എത്തപ്പെട്ടിരിക്കുകയാണ്. താരസംഘടനയിലെ ഇടത് എംഎല്‍എമാരെ തിരുത്താന്‍ നേതൃത്വം തയാറാകണമെന്നും സുധീരന്‍ പറഞ്ഞു. ഒത്തു തീര്‍പ്പിന് കളമൊരുക്കുകയാണ് ഇടത് ജനപ്രതിനിധികള്‍ ചെയ്തതെന്നും സുധീരന്‍ കൂട്ടിച്ചേർത്തു.