തിരുവനന്തപുരം : രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന് വി.എം സുധീരന്‍. വിശ്വാസം വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണം. ഇപ്പോഴത്തെ നിലപാട് ബിജെപിയെ പരോക്ഷമായി അംഗീകരിക്കുന്നതാണെന്നും സുധീരൻ പറഞ്ഞു. വിഷയത്തില്‍ സിപിഐഎം നിലപാട് തിരുത്തണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. രാമനെ ചൂഷണം ചെയ്തത് ബിജെപിക്കാരാണ്, അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടികളുടെ നിലപാടെന്നും സുധീരന്‍ കൂട്ടിച്ചേർത്തു.